Saturday, July 27, 2024
Online Vartha
HomeTrivandrum Ruralനവകേരള സദസ്സ് കഴക്കൂട്ടം മണ്ഡലത്തിൽ മെഡിക്കൽ ക്യാമ്പിന് തുടക്കം

നവകേരള സദസ്സ് കഴക്കൂട്ടം മണ്ഡലത്തിൽ മെഡിക്കൽ ക്യാമ്പിന് തുടക്കം

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം: മണ്ഡലം നവകേരള സദസ്സിനോട്‌ അനുബന്ധിച്ചുള്ള മെഗാ മെഡിക്കൽ ക്യാമ്പിന് തുടക്കമായി.കരിക്കകം സർക്കാർ ഹൈസ്കൂളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യു ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ആരോഗ്യകേരളമെന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുള്ളതെന്ന് എം.എൽ.എ പറഞ്ഞു. ആരോഗ്യ മേഖലയിൽ കേരളത്തിൽ ഇത്രയും കൂടുതൽ മാറ്റങ്ങൾ സൃഷ്ടിക്കാനും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആരോഗ്യ മേഖല ഇത്രയും മുന്നോട്ട് പോകുന്നതിനും കാരണം സർക്കാരിന്റെ ഇച്ഛാശക്തിയോട് കൂടിയുള്ള പ്രവർത്തനവും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് സർക്കാർ നൽകുന്ന പിന്തുണയുമാണ്. നവകേരള സദസ്സിന്റെ ഭാഗമായി നടത്തുന്ന മെഡിക്കൽ ക്യാമ്പുകൾ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡോ. തോമസ് മാത്യു പറഞ്ഞു.

ചെറുവയ്ക്കൽ,ഞാണ്ടൂർക്കോണം, ഉള്ളൂർ, കരിക്കകം, കടകംപള്ളി, ആക്കുളം, ആറ്റിപ്ര വാർഡുകളിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. മെഡിക്കൽകോളേജ്, ഡെന്റൽ കോളേജ്, സർക്കാർ കണ്ണാശുപത്രി, പുലയനാർകോട്ട നെഞ്ച് രോഗാശുപത്രി, പുലയനാർകോട്ട ഡയബറ്റിക് സെന്റർ, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ സർക്കാർ ആശുപത്രികളുടെയും കിംസ്, അനന്തപുരി, ടി.എസ്.സി , സി.എസ്.ഐ മിഷൻ, ജി.ജി. ഹോസ്പിറ്റൽ, ദിവ്യപ്രഭ, ചൈതന്യ, വാസൻ ഐ കെയർ ഉൾപ്പെടെയുള്ള സ്വകാര്യ ആശുപത്രികളുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ജനറൽ മെഡിസിൻ, ഓർത്തോപീഡിക്, പീഡിയാട്രിക്, ഗൈനക്കോളജി, ത്വക്ക് രോഗം, നേത്ര രോഗങ്ങൾ, കാഴ്ച പരിശോധന, രക്ത പരിശോധന ഉൾപ്പെടുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ക്യാമ്പും സൗജന്യ മരുന്ന് വിതരണവും മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി നടന്നു.

ഡിസംബർ പത്തിന് കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, കുളത്തൂർ, പൗണ്ട്കടവ്, പള്ളിത്തുറ വാർഡുകളിലും ഡിസംബർ 17 ന് മെഡിക്കൽ കോളേജ്, നാലാഞ്ചിറ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, മണ്ണന്തല, അണമുഖം വാർഡുകളിലും മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കും.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ്.ജെ. മോറിസ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. നവകേരള സദസ്സ് മെഡിക്കൽ സബ് കമ്മിറ്റി ചെയർമാൻ കല്ലറ മധു,മെഡിക്കൽ സബ് കമ്മിറ്റി കൺവീനർ ഡോ. അൽത്താഫ്, എസ്.എ.റ്റി ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ബിന്ദു, താലൂക്ക് സപ്ലൈ ഓഫീസർ ബീന, സംഘാടക സമിതി ഓർഗനൈസിംഗ് സെക്രട്ടറി എസ്.പി ദീപക്, മെഡിക്കൽ ഓഫീസർമാരായ ഡോ. ഗീത, ഡോ ശ്രീദേവി, വാർഡ് ചെയർമാൻ സുരേഷ്‌കുമാർ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!