Saturday, July 5, 2025
Online Vartha
HomeTrivandrum Cityപാങ്ങോട് ബൈക്ക് അപകടം;ചികിത്സയിലായിരുന്ന ഡി.ജെ ആർട്ടിസ്റ്റ് മരിച്ചു

പാങ്ങോട് ബൈക്ക് അപകടം;ചികിത്സയിലായിരുന്ന ഡി.ജെ ആർട്ടിസ്റ്റ് മരിച്ചു

Online Vartha

തിരുവനന്തപുരം: ബൈക്ക് അപകടത്തെ തുടർന്ന് ചികിൽസയിലായിരുന്ന പേയാട് ചീലിപ്പാറ നിള ഗാർഡൻസ് അത്താഴ മംഗലം വീട്ടിൽ വിവേക് റാണ(38) മരിച്ചു. ഡി.ജെ ആർട്ടിസ്റ്റും കാട്ടാക്കട എ ഇ ഒ ഓഫിസിലെ ക്ലാർക്കുമാണ് വിവേക് റാണ. തിരുമല – പാങ്ങോട് റോഡിൽ ഇക്കഴിഞ്ഞ 29ന് രാത്രി പാങ്ങോട് സൈനിക കേന്ദ്രത്തിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിവേകിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

പ്രദേശവാസികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് വിവേക് റാണയുടെ മരണം. സംഭവത്തിൽ പൂജപ്പുര പൊലീസ് കേസെടുത്തു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!