തിരുവനന്തപുരം: പാപ്പനംകോട് കഴിഞ്ഞദിവസം തീപിടുത്തത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ സബ് കളക്ടർ ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും.മരണപ്പെട്ടതിൽ ഒരാളെ മാത്രമാണ് നിലവിൽ തിരിച്ചറിയാൻ സാധിച്ചത്.രണ്ടാമത്തെ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനായി ഡിഎൻഎ ടെസ്റ്റ് നടത്തും.ഇയാൾ മരിച്ച വൈഷ്ണയുടെ രണ്ടാം ഭർത്താവ് എന്ന നിഗമനത്തിലാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.തീപിടിത്തത്തിൽ മരിച്ച വൈഷ്ണ രണ്ടുതവണ വിവാഹം കഴിച്ചിട്ടുണ്ട്.ആദ്യ വിവാഹത്തിലേതാണ് രണ്ടു കുട്ടികൾ. നരുവാമൂട് സ്വദേശി ബിനുവാണ് രണ്ടാം ഭർത്താവ്.ബിനുവിനെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച്, ബിനുവിനെ സംഭവം നടന്ന സമയത്തോട് അടുപ്പിച്ച് എപ്പോഴെങ്കിലും പാപ്പനംകോടിന് സമീപങ്ങളിൽ കണ്ടിട്ടുണ്ടോ എന്ന് പരിശോധിക്കും.