Saturday, July 27, 2024
Online Vartha
HomeKeralaവരും മണിക്കൂറിൽ തിരുവനന്തപുരം ഉൾപ്പെടെ 7 ജില്ലകളിൽ ഇടിമിന്നലോടെയുള്ള മഴ

വരും മണിക്കൂറിൽ തിരുവനന്തപുരം ഉൾപ്പെടെ 7 ജില്ലകളിൽ ഇടിമിന്നലോടെയുള്ള മഴ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: 7 ജില്ലകളിൽ വരും മണിക്കൂറിൽ ഇടിമിന്നലോടെയുള്ള മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. രാത്രി 10 മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഇന്ന് രാത്രി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം കാലാവസ്ഥ പ്രവചനം പോലെ തിരുവനന്തപുരം നഗരത്തിൽ രാത്രി പത്തരയോടെ മഴ തുടങ്ങിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!