ശ്രീകാര്യം: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നശ്രീകാര്യം സ്വദേശിയായ യുവാവ് മരിച്ചു. ചെല്ലമംഗലം വെച്ചാവോട് അജിത് ലെയിൻ പങ്കജം വീട്ടിൽ പ്രേംകുമാറിൻ്റെ മകൻ അഞ്ജൻ പി. പ്രേം (19) ആണ് സ്വകാര്യ ആശുപത്രിയിൽചികിത്സയിലിരിക്കെ രാത്രി 8.30 ന് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം നടന്നത്. ചെക്കാലമുക്ക് ഭാഗത്ത് നിന്ന് വെഞ്ചാ വോട് ഭാഗത്തേക്ക് അഞ്ജൻ ബൈക്കിൽ പോകവേ ബൈക്ക് നിയന്ത്രണം തെറ്റി എതിരെ വന്ന കാറിലും ടെമ്പോ ട്രാവലറിലും ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.