Saturday, July 27, 2024
Online Vartha
HomeTrivandrum Ruralകെ.എസ്.ആർ.ടി .സി ബസ്സിൽ പെൺകുട്ടിയെ കയറിപ്പിടിച്ചു ടെലിവിഷൻ കോമഡി താരം ബിനു ബി കമൽ അറസ്റ്റിൽ.

കെ.എസ്.ആർ.ടി .സി ബസ്സിൽ പെൺകുട്ടിയെ കയറിപ്പിടിച്ചു ടെലിവിഷൻ കോമഡി താരം ബിനു ബി കമൽ അറസ്റ്റിൽ.

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം : വട്ടപ്പാറയ്ക്ക് സമീപം കെ എസ് ആർ ടി സി ബസ്സിൽ വച്ച് 21 വയസുകാരിക്ക് നേരെ ലൈംഗീകതിക്രമം നടത്തിയ പിരപ്പൻകോട് സ്വദേശിയായ ടെലിവിഷൻ കോമഡി താരം ബിനു ബി കമൽ അറസ്റ്റിൽ. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. തമ്പാനൂരിൽ നിന്നും നിലമേലിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇരുപതിയൊന്നു കാരിയായ യുവതിയുടെ അടുത്ത് ബിനു ഇരിക്കുകയും തുടർന്ന് ദേഹത്ത് പിടിക്കുകയുമായിരുന്നു. പല തവണ തടുത്തിട്ടും ശരീരത്തിൽ തൊടുന്നത് തുടരുന്നതിനിടെ പെൺകുട്ടി ബഹളം വെയ്‌ക്കുകയും യാത്രക്കാർ കൂടുകയും ചെയ്തു.തുടർന്ന് വട്ടപ്പാറ ജംഗ്ഷനിൽ ബസ് നിറുത്തിയ സമയം ഇയാൾ ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വട്ടപ്പാറ പോലീസും യാത്രകരും നാട്ടുകാരും ചേർന്ന് ബിനുവിനെ പിടികൂടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ടെലിവിഷൻ ഷോകളിലും മികിക്രി വേദികളിലും സജീവ സാന്നിധ്യമാണ് ബിനു ബി കമൽ

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!