കഴക്കൂട്ടം: കരിമണലിൽ പട്ടാപകൽ വീട്ടിൽ കയറി വയോധികയുടെ മാല മോഷ്ടിച്ചു. കരിമണൽ മേലെ മണപ്പുറത്ത് വീട്ടിൽ ലീലാകുമാരി(62) യുടെ കഴുത്തിൽ കിടന്ന 4 പവൻ മാലയാണ് കവർന്നത് .കിണറ്റിൽ നിന്നും വെള്ളം കോരുകയായിരുന്ന വീട്ടമ്മയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തിയശേഷം കഴുത്തിൽ മാല മോഷ്ടിക്കുകയായിരുന്നു.. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. നെടുമങ്ങാട് കരിപ്പൂർ സ്വദേശി സുനില്‍ ആണ് അറസ്റ്റിലായത്.