Saturday, July 27, 2024
Online Vartha
HomeKeralaആറ്റിങ്ങലിൽ ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർഥിപര്യടനത്തിന് ആവേശജ്വല തുടക്കം

ആറ്റിങ്ങലിൽ ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർഥിപര്യടനത്തിന് ആവേശജ്വല തുടക്കം

Online Vartha
Online Vartha
Online Vartha

ആറ്റിങ്ങൽ : ആറ്റിങ്ങൽ ലോകസഭ മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി വി. ജോയിയുടെ സ്ഥാനാർഥി പര്യടനത്തിന് ആവേശജ്വല തുടക്കം.കിളിമാനൂർ കുന്നുമേൽ ജംഗ്ക്ഷനിൽ രാവിലെ 8 മണിക്ക് സി പി എം പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി സ്ഥാനാർഥി പര്യടനം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ അവകാശങ്ങൾ കേന്ദ്രം കവർന്നെടുത്തപ്പോൾ മൗനം പാലിച്ചവരാണ് യുഡിഎഫ് എം.പിമാരെന്ന് എം.എ ബേബി കുറ്റപ്പെടുത്തി. കേരള സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തി മുന്നോട്ട് പോകുമ്പോൾ സാമ്പത്തികമായി ഞെരുക്കാനാണ് കേന്ദ്രസർക്കാർ ശ്രമം നടത്തുന്നത്. അതിനെതിരെ പാർലമെന്റിൽ പ്രതികരിക്കാൻ യുഡിഎഫ് എം.പി മാർക്ക് കഴിഞ്ഞിട്ടില്ലെന്നും എം.എ ബേബി ഓർമിപ്പിച്ചു. സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി സി.ജയൻബാബു മറ്റു ഇടതുനേതാക്കൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

 

ആറ്റിങ്ങൽ മണ്ഡലത്തിലായിരുന്നു ആദ്യദിവസത്തെ സ്ഥാനാർത്ഥിപര്യടനം.വൻ ജനപിന്തുണയാണ് സ്ഥാനാർഥി പര്യാടനത്തിന് ആദ്യത്തെ ദിവസം തന്നെ പ്രകടമായത്. മിക്ക സ്ഥലങ്ങളിലും സ്ഥാനാർഥിയെ കാത്ത് വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു. സുപരിചിതനായ സ്ഥാനാർഥി എന്നത് പര്യടനത്തിന്റെ മാറ്റ് കൂട്ടി.ഏപ്രിൽ 22 വരെയാണ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി സ്ഥാനാർഥി പര്യടനം നിശ്ചയിച്ചിട്ടുള്ളത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!