Saturday, November 9, 2024
Online Vartha
HomeAutoഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. നാളെ വൈകീട്ട് മൂന്ന് മണിക്ക് മന്ത്രിയുടെ ചേംബറില്‍ വച്ചാണ് ചര്‍ച്ച നടക്കുക. മുഴുവന്‍ തൊഴിലാളി സംഘടനകളുടെ പ്രതിനിധികളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രതിഷേധങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകള്‍ മുടങ്ങിയ സാഹചര്യത്തിലാണ് ചര്‍ച്ച. നാളെ വൈകിട്ട് മൂന്ന് മണിക്കാണ് ഡ്രൈവിംഗ് സ്‌കൂള്‍ സംഘടനകളും ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ച. തുടര്‍ച്ചയായി ടെസ്റ്റ് മുടങ്ങുന്നത് പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ വിവിധ സംഘടനകളെ ചര്‍ച്ചക്ക് വിളിച്ചത്. സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഓരോ സംഘടനകളില്‍ നിന്നും രണ്ട് പ്രതിനിധികളെയാണ് ചര്‍ച്ചക്ക് ക്ഷണിച്ചത്. ഇന്നും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ടെസ്റ്റ് മുടങ്ങിയിരുന്നു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!