കഴക്കൂട്ടം: എക്സൈസ്മെൻറ് ആൻഡ് ആർക്കോ സ്പെഷ്യൽ സ്കോർ എക്സൈസ് സംഘം കഴക്കൂട്ടം ഭാഗത്ത് നടത്തിയ പരിശോധനയിൽ എം ടി എം എം വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച രണ്ടു പ്രതികളെ പിടികൂടി.കഴക്കൂട്ടം മേനംകുളം സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ അഭിലാഷ് പള്ളിത്തുറ വിളയിൽ കുളം സ്വദേശി കൃഷ്ണ എസ് ബാബു എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എപി ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം പിടിക്കുന്നത്.NDPS U/s 8(c), 22(b) & 29 പ്രകാരം ഒരു NDPS കേസെടുത്തിട്ടുള്ളതാണ്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണ പ്രസാദ് ,സുരേഷ് ബാബു,ആരോമൽ രാജൻ, നന്ദകുമാർ, ശരത്, അക്ഷയ് സുരേഷ്, ഷൈനി എന്നിവർ പങ്കെടുത്തു.