വെമ്പായം: മന്ത്രി വീണാ ജോർജിന് അകമ്പടി പോയ പൈലറ്റ് വാഹനം ഇടിച്ച് സഹോദരങ്ങൾക്ക് പരിക്ക്. കൊച്ചാലുംമൂട് സ്വദേശികളായ മുഹമദ് ബിയാസ് , മുഹമ്മദ് സിയാസ് എന്നിവർക്കാണ് പരിക്കേറ്റത്. രാത്രി 9 മണിയോടെ വെമ്പായം കന്യാകുളങ്ങര കൊച്ചാലും മൂട്ടിൽ വെച്ചായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന പൊലിസ് കൺട്രോൾ റൂം വാഹനം കൊച്ചാലുംമൂട്ടിൽ നിന്നും കൊഞ്ചിറ ഭാഗത്തേക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്ന ബിയാസും സിയാസും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇവരെ പൊലിസ് വാഹനത്തിൽ തന്നെ കന്യാകുളങ്ങര ഫാമിലി ഹെൽത്ത് സെന്ററിൽ എത്തിച്ചു പ്രാഥമിക ശുശ്രുഷ നൽകി. പരിക്ക് ഗുരുതരമല്ലന്ന് ആശുപത്രി അധികൃതർ അറിയിച്ചു.