Saturday, July 27, 2024
Online Vartha
HomeHealthകേരളത്തിൽ ചൂട് വർധിക്കും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ചൂട് വർധിക്കും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: കേരളത്തിൽ താപനില വർധിക്കുമെന്ന മുന്നറിയിപ്പ് തുടരും. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് & കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!