Sunday, April 26, 2026
Online Vartha
HomeTrivandrum Ruralകഠിനംകുളം ആതിര കൊലപാതകം;പ്രതിയെ പിടികൂടാൻ സഹായിച്ചത്,വീട്ടുകാരുടെ തന്ത്രപരമായ നീക്കം.

കഠിനംകുളം ആതിര കൊലപാതകം;പ്രതിയെ പിടികൂടാൻ സഹായിച്ചത്,വീട്ടുകാരുടെ തന്ത്രപരമായ നീക്കം.

Online Vartha
Online Vartha

കഠിനംകുളം ആതിര കൊലപാതക കേസിലെ പ്രതി ജോൺസൺ ഔസേപ്പിനെ കുരുക്കിയത്, മുമ്പ് ജോലി ചെയ്ത വീട്ടുകാരുടെ തന്ത്രപരമായ നീക്കത്തിലൂടെ. കോട്ടയം ചങ്ങനാശ്ശേരി കുറിച്ചിയിലെ വീട്ടിലേക്ക് ഇന്നലെ ഇയാൾ എത്തിയപ്പോൾ വീട്ടുകാരാണ് ചിങ്ങവനം പൊലീസിനെ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം വാർത്തകളിലൂടെ പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് ജോൺസൺ ഔസേപ്പ് വീട്ടിലേക്ക് എത്തിയതെന്നും വീട്ടുടമ രമ്യ രാധാകൃഷ്ണൻ പറഞ്ഞു.

കുറിച്ചിയിലെ വീട്ടുകാർക്ക് തോന്നിയ സംശയമാണ് ആതിര കൊലക്കേസ് പ്രതിയെ കുടുക്കുന്നതിൽ ഫലം കണ്ടത്. ഇന്നലെ ജോൺസൺ എത്തിയതിന് പിന്നാലെ വീട്ടുകാർ പൊലീസിനെ വിളിച്ച് വിവരം പറഞ്ഞു. പൊലീസ് എത്തുംവരെ വീട്ടുകാർ പ്രതിയെ പോകാനും അനുവദിച്ചില്ല. മുമ്പ് ഒരു മാസം ജോൺസൺ കുറിച്ചിയിലെ വീട്ടിൽ ജോലി ചെയ്തിരുന്നുവെന്ന് വീട്ടുടമസ്ഥ രമ്യ പറയുന്നു.

 

”ഫേസ്ബുക്കിലൂടെയാണ് വാർത്തയറിഞ്ഞത്. അനിയത്തിയാണ് വാർത്ത കാണിച്ചത്. നമ്മുടെ വീട്ടിൽ അച്ഛനെ നോക്കാനായി നിന്നിരുന്ന ആളാണെന്ന് മനസിലായി. ഇന്നലെ വൈകിട്ട് 3.15ന് ഇയാൾ വീട്ടിലേക്ക് വന്നു. അച്ഛൻ വിളിച്ച് എന്നെ നോക്കാൻ വരുന്നയാളെത്തിയെന്ന് പറഞ്ഞു. ഞാൻ വീട്ടിലേക്ക് എത്തി. പൊലീസിനെ വിവരമറിയിച്ചു. അച്ഛൻ കാലൊടിഞ്ഞ് കിടക്കുകയായിരുന്നു. അച്ഛനെ നോക്കാൻ വേണ്ടിയാണ് ഏജൻസി വഴി ആളെ തേടിയത്. അങ്ങനെയാണ് ജോൺസൺ വീട്ടിലേക്ക് ജോലിക്ക് വന്നത്. ഡിസംബർ 8 ന് വന്ന് ജനുവരി 7 വരെ ജോലി ചെയ്ത് തിരികെ പോയി. പിന്നീട് ഇന്നലെയാണ് വീട്ടിലേക്ക് വന്നത്. വീട്ടിൽ ഇയാളുടെ വസ്ത്രങ്ങൾ ഉണ്ടായിരുന്നു. അതെടുക്കാനാണ് ഇവിടേക്ക് വന്നതെന്നാണ് മനസിലാക്കുന്നത്’

അച്ഛനെ നോക്കാനായി എത്തിയ ആളായിരുന്നതിനാൽ ഈ വീട്ടിൽ തന്നെയായിരുന്നു താമസമെന്നും ജോൺസൺ വീട്ടിലെത്തിയപ്പോൾ വിവരം പൊലീസിനെ വിളിച്ച് അറിയിച്ചുവെന്നും രമ്യ വിശദീകരിച്ചു. ജോലി ചെയ്തിരുന്ന കാലത്ത് സൗമ്യമായ ഇടപെടൽ ആയിരുന്നു ജോൺസണിന്റേതെന്നും എലി വിഷം കഴിച്ചതിനെ പറ്റി അറിയില്ലെന്നും വീട്ടുടമ രമ്യ രാധാകൃഷ്ണൻ പറയുന്നു.

 

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!