Saturday, July 27, 2024
Online Vartha
HomeSportsലോകകപ്പ് ഇലവനിൽ വിക്കറ്റ് കീപ്പർ ആയി സഞ്ജു സാംസൺ ; താരങ്ങളെ കുറിച്ച് ഹർഭജൻ...

ലോകകപ്പ് ഇലവനിൽ വിക്കറ്റ് കീപ്പർ ആയി സഞ്ജു സാംസൺ ; താരങ്ങളെ കുറിച്ച് ഹർഭജൻ സിംഗ് പറയുന്നത്.

Online Vartha
Online Vartha
Online Vartha

ഡൽഹി: വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്‍റി 20 ലോകകപ്പില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലുണ്ടാകുമോ എന്നതാണ് ആരാധകർ ഉൾപ്പടെ ചർച്ച ചെയ്യുന്നത്. ഇക്കാര്യത്തിൽ ഇന്ത്യന്‍ ഇതിഹാസ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ചിലത് വ്യകതമാക്കുകയാണ്. സഞ്ജു സ്ക്വാഡിലെ മറ്റൊരു വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനെ മറികടന്ന് ഇലവനില്‍ ഉറപ്പായും എത്തണമെന്നാണ്. സഞ്ജു അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യണം എന്നും അദേഹം പറഞ്ഞു.

 

ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവനെ ഹര്‍ഭജന്‍ സിംഗ് തെരഞ്ഞെടുത്തപ്പോള്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ഇടംപിടിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും യുവതാരം യശസ്വി ജയ്‌സ്വാളുമാണ് ഹര്‍ഭജന്‍ തെരഞ്ഞെടുത്ത ഇലവന്‍റെ ഓപ്പണര്‍മാര്‍. റണ്‍മെഷീന്‍ വിരാട് കോലി മൂന്നാമതും നമ്പര്‍ 1 ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് നാലാമതും ബാറ്റിംഗിന് ഇറങ്ങണം. അഞ്ചാമനായി സഞ്ജു ക്രീസിലെത്തണം എന്നാണ് ഭാജി പറയുന്നത്. സഞ്ജു മികച്ച ഫോമിലാണ് എന്നതാണ് ഇതിന് കാരണം എന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!