തിരുവനന്തപുരം: 23 വയസുകാരൻ തൂങ്ങിമരിച്ച നിലയിൽ. വർക്കല പാളയംകുന്ന് സ്വദേശി ഗോകുൽ ആണ് ജീവനൊടുക്കിയത്. ഓൺലൈൻ ഗെയിമിനോടുള്ള അമിത ആസക്തിയാണ് ഗോകുലിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം.മുറിക്കുള്ളിൽ കയറിയ ഗോകുൽ ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബന്ധുക്കൾ പരിശോധിച്ചപ്പോഴാണ് ഗോകുലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന് ഓൺലൈൻ ഗെയിമുകളോടുള്ള ആസക്തി വളരെ കൂടുതലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ വിട്ടുനൽകും.