മഹേഷ്.പി.ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിൻ്റെ ട്രയിലറിലെ കാതലായ രംഗങ്ങളാണിത്. പുറത്തുവിട്ടിരിക്കുന്നഈ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ മൊത്തമായ കാഴ്ച്ചപ്പാടിന് ഏറെ അനുയോജ്യമായ വിധത്തിലാണ്വ്യത്യസ്ഥമായ മൂന്നു സംഭവങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ ഏകോപനം.ഒരു വശത്ത് നാട്ടിലെ പൊലീസുദ്യോഗസ്ഥർക്ക് തലവേദനയാകുന്ന മോഷണ പരമ്പര .പ്രവാസിയായ സണ്ണിയുടേയും ക്ലാരയുടേയും കുടുംബ ജീവിതം.
ഒരു മ്യൂസിക്ക് ട്രൂപ്പിൻ്റെ കടന്നുവരവ് … ഇതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെയും ഒപ്പം ഏറെ ത്രില്ലറോടെയും അവതരിപ്പിക്കുന്നത് .ജനപ്രിയരായ അഭിനേതാക്കൾ അണിനിരക്കുന്ന ഈ ട്രയിലർ. പ്രേഷകർക്കിടയിൽ ഏറെ വൈറലായിരിക്കുന്നു .ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം മെയ് മുപ്പത്തിയൊന്നിന് പ്രദർശനത്തിനെത്തുന്ന തിൻ്റെ മുന്നോടിയായിട്ടാണ് ഈ ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്.ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, അന്നാ രേഷ്മ രാജൻ, സ്നേഹാ ബാബു. സലിം കുമാർ, പക്രു . ജാഫർ ഇടുക്കി, മണിയൻപിള്ള രാജു, ബെന്നി പീറ്റേഴ്സ്, കോബ്രാ രാജേഷ്, സാജു നവോദയാ , സ്നേഹാശ്രീകുമാർ, മങ്കാമഹേഷ്, ഷാജി മാവേലിക്കര , ബിന്ദു എൽസി, മജീദ് എന്നിവരും പ്രധാന താരങ്ങളാണ്.