മംഗലപുരം : മംഗലപുരം നെല്ലിമൂട്ടിൽ അടച്ചിട്ടിരുന്ന വീട്ടിൽ 50 പവൻ സ്വർണം മോഷ്ടിച്ചു .നെല്ലിമൂട്ടിലെ ഐക്ലൌഡ് വില്ലയിലെ പാരഡൈസിൽ താമസിക്കുന്ന കൊല്ലം സ്വദേശി ഷിജിയുടെ വീട്ടിൽ നിന്നാണ് 50 പവനോളം സ്വർണ്ണം മോഷണം പോയത്. ഷിജിയും കുടുംബവും കൊല്ലത്താണ് താമസം.ഏപ്രിൽ മാസം അവസാനത്തോടെ നെല്ലിമൂട്ടിലെ വീട്ടിൽ വന്നതും സ്വർണ്ണം കബോർഡിൽ വച്ചതും അതിനു ശേഷം കൊല്ലത്ത് ആയിരുന്നു താമസം. ബുധനാഴ്ച രാവിലെ മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരത്ത് വരികയും തിരിച്ചു വരുന്ന വഴി വീട്ടിൽ കയറിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്.അടുക്കളയിലെ സ്ലൈഡിംഗ് ഗ്ലാസ് ജനാല തുറന്നാണ് മോഷ്ടാവ് അകത്തേക്ക് കയറി ബെഡ്റൂമിലെ കബോർഡിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമാണ് മോഷണം പോയത്.സ്ഥലത്ത് ഡോഗ്സ് സ്കോടും ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.