Friday, December 13, 2024
Online Vartha
HomeKeralaഅയൽവാസിയെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ച 23 വയസുകാരൻ പിടിയിൽ

അയൽവാസിയെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ച 23 വയസുകാരൻ പിടിയിൽ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: നിരവധി ക്രിമിനൽകേസുകളിൽ പ്രതിയായ 23 വയസുകാരൻ അറസ്റ്റിലായി.വെങ്ങാനൂർ കോളിയൂർ മുട്ടയ്ക്കാട് കൈലിപ്പാറ കോളനിയിൽ കിച്ചു എന്ന് വിളിക്കുന്ന നിഥിൻ (23) ആണ് കോവളം പൊലീസിന്റെ പിടിയിലായത്.അയൽവാസിയായ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ച കേസിലും വീട്ടിൽ മാരകയുധങ്ങളും ബോംബുകളും സൂക്ഷിച്ച കേസിലുമാണ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമം ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്നുo പോലീസ് പറയുന്നു.കുറ്റകൃത്യത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന നിധിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കിഴക്കേക്കോട്ടയിൽ വെച്ച് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!