ആറ്റിങ്ങൽ : ആറ്റിങ്ങൽ സ്ഥാനാർഥി അടൂർ പ്രകാശിനെ സെന്റ് സേവിയേഴ്സ് കോളേജിൽ വരവേറ്റത് വർണ്ണാഭമായി. സഹപാഠിയെന്ന പോലെ സ്വീകാര്യനായിരുന്നു വിദ്യാർത്ഥികൾക്ക് അടൂർ പ്രകാശ്. ഓടിക്കൂടിയ വിദ്യാർത്ഥികൾക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളു “ഓൾ ദി ബെസ്റ്റ് സർ “. വേനലവധിക്ക് മുന്നേയുള്ള ഹോളി ആഘോഷത്തിന്റെ ഭാഗമായാണ് ആറ്റിങ്ങൽ പാർലമെന്റ് യു ഡി എഫ് സ്ഥാനാർഥി അടൂർ പ്രകാശ് തുമ്പയിലെ സെന്റ് സേവിയേഴ്സ് കോളേജിൽ എത്തിയത്. നിറത്തിൽ സ്നേഹം വാരി വിതറിയായിരുന്നു സ്വീകരണം. സ്നേഹ സ്വീകരണത്തിൽ അടൂർ പ്രകാശ് നന്ദി പറഞ്ഞു. കോളേജ് പ്രിൻസിപ്പലിനെ നേരിൽ കണ്ട് സംവദിച്ച് അധ്യാപകരുടെ ലഞ്ച് മീറ്റിംഗിൽ പങ്കെടുത്തിട്ടാണ് സ്ഥാനാർഥി മടങ്ങിയത്.