Friday, November 15, 2024
Online Vartha
HomeKeralaതോന്നയ്ക്കലിലെ ഐഷർ വാഹന ഷോറുമിൽ തീപിടുത്തം.

തോന്നയ്ക്കലിലെ ഐഷർ വാഹന ഷോറുമിൽ തീപിടുത്തം.

Online Vartha
Online Vartha
Online Vartha

കഴക്കൂട്ടം: തോന്നയ്ക്കൽ ഐഷർ സർവീസ് സെന്ററിൽ വലിയ തീപ്പിടുത്തം. ഒരു പുതിയ ബസ് ഉൾപ്പെടെ മൂന്ന് വാഹങ്ങൾ പൂർണമായും കത്തി നശിച്ചു. ആക്‌സിഡന്റിൽ പെട്ട് സർവീസിനായി കൊണ്ട് വന്നു പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്നാണ് തീ പിടിച്ചു തുടങ്ങിയത്. തുടർന്ന് തൊട്ടടുത്ത പാർക്ക് ചെയ്തിരുന്ന പുതിയ ബസിലേയ്ക്കും മറ്റൊരു മിനി ബസിലേയ്ക്കും തീ പടർന്നു പിടിച്ചു. ആറ്റിങ്ങൽ കഴക്കൂട്ടം, കല്ലമ്പലം, വെഞ്ഞാറമൂട്, ചാക്ക നിലയ്ങ്ങളിൽ നിന്നുള്ള ഫയർ എൻജിൻ എത്തി തീ പൂർണമായും കെടുത്തി. 25 ത്തോളം വലിയ വാഹനങ്ങൾ സമീപത്ത് ഉണ്ടായിരുന്നു. അഞ്ചു സ്റ്റേഷനുകളിൽ നിന്നുള്ള മുപ്പതോളം സേനാംഗങ്ങൾ കഠിന പരിശ്രമത്തിലൂടെ രണ്ടു മണിക്കൂർ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കി.ആറ്റിങ്ങൽ സ്റ്റേഷൻ ഓഫീസർ ജിഷാദ്. ജെ, കല്ലമ്പലം സ്റ്റേഷൻ ഓഫീസർ അഖിൽ എന്നിവർ അഗ്നി ശമന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!