കഴക്കൂട്ടം : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കഴക്കൂട്ടം ബ്രാഞ്ചിൻ്റെ സ്നേഹതീരം പദ്ധതിയുടെ ഭാഗമായി ദേശസേവിനി ഗ്രന്ഥശാലയിൽ സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ഐഎംഎ കഴക്കൂട്ടം പ്രസിഡൻ്റ് ഡോ ഷിബു ഉദ്ഘാടനം ചെയ്തു,അസ്ഥിരോഗ ,ശിശുരോഗ, ശ്വാസകോശ രോഗ ,സർജറി വിഭാഗത്തിലെ വിദഗ്ധരായ ഡോ ജിജു നൂമാൻ, ഡോ റിയാസ്, ഡോ വിനീത , ഡോ പ്രിയ , ഡോ ആഷ നാസിമുദ്ദീൻ, ഡോ വഫി, ഡോ വിനീത് ഡോ ചിത ഡോ അനുപമ, ഡോ രാജേന്ദ്രൻ, ഡോ ബിജു മോഹൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 242 പേർ ക്യാമ്പിൽ പങ്കെടുത്തു.സൗജന്യമായി ടെസ്റ്റുകളും മരുന്നുകളും നൽകി.
ചടങ്ങിൽ ജെ വിനിൽകുമാർ, വി സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.