ആര്യനാട് : ഉഴമലക്കൽ പുളിമൂട്ടിൽ നിന്നും ഇറവൂരിലെ വീട്ടില ക്കുള്ള സ്കൂട്ടർ വഴിയാത്രക്കിടയിൽ റോഡ് മുറിച്ചു വന്ന പന്നിക്കൂട്ടംഇടിച്ചു തെറിപ്പിച്ചു ആര്യനാട് ഇറവൂർ ജയശ്രീ ഹൗസിൽ ഗോകുൽ ജി എസ്.എന്ന 22 വയസ്സുകാരൻ ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്. പ്രദേശത്ത് പന്നിയുടെ ശല്യം രൂക്ഷമാണെന്നും, കാർഷിക വിളകൾ പൂർണ്ണമായി നശിപ്പിക്കുന്ന സാഹചര്യമാണെന്നും നാട്ടുകാർ ആരോപിക്കുന്നു.