വെഞ്ഞാറമൂട് :പുല്ലമ്പാറ കൂനൻവേങ്ങ മർഹബ മൻസിലില്‍ സച്ചിൻ എസ്. സിയാദ് (29) ആണ് മരിച്ചത്. ഏപ്രിൽ നാലിന് വീട്ടിൽ നിന്ന് ബംഗളൂരുവിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയതാണ് യുവാവ്. വൈസൂർ ബസ് സ്റ്റാൻഡിന് സമീപമാണ് കുഴഞ്ഞുവീണത് ഞായറാഴ്ച രാവിലെയാണ് സംഭവം.സുവർണ കർണാടക കേരള സമാജം മൈസൂരു സോണ്‍ ഭാരവാഹികളുടെ സഹായത്താൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയതിനു ശേഷം. മൃതദേഹം തിങ്കളാഴ്ച വൈകീട്ടോടെ നാട്ടിലേക്ക് എത്തിച്ചു. സച്ചിൻ കുറച്ചുകാലം സൗദിയില്‍ ജോലി ചെയ്തിരുന്നു.