Friday, June 20, 2025
Online Vartha
HomeTechവാട്‌സ്‌ആപ്പ് ചാറ്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ ഫീച്ചര്‍ വരുന്നു

വാട്‌സ്‌ആപ്പ് ചാറ്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ ഫീച്ചര്‍ വരുന്നു

Online Vartha

ചാറ്റുകളുടെ സ്വകാര്യത സംരക്ഷിക്കാന്‍ അടുത്തിടെയാണ് ചാറ്റ് ലോക്ക് ഫീച്ചര്‍ വാട്‌സാപ്പ് അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പിലെ ചാറ്റ് ലോക്ക് ഫീച്ചര്‍ ഉപയോഗിച്ച്‌ ചാറ്റ് ലോക്ക് ചെയ്താല്‍ ഫോണ്‍ മറ്റാര്‍ക്കെങ്കിലും ഉപയോഗിക്കാന്‍ കൊടുത്താലും, അവര്‍ വാട്‌സ്‌ആപ്പ് തുറന്നാല്‍ ലോക്ക് ചെയ്ത ചാറ്റുകള്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കുകയില്ല.

ഇത്തരത്തില്‍ ലോക്കിനുള്ള പാസ്‌കോഡോ ഫിങ്കര്‍പ്രിന്റോ ആയി ഇപ്പോള്‍ ഉപയോഗിക്കുന്നത് ഫോണിന്റെ ലോക്ക് തന്നെയാണ്. ഫോണ്‍ ലോക്കിന്റെ അതേ പാസ്‌കോഡ്, ഫിങ്കര്‍പ്രിന്റ് ഓട്ടോമാറ്റിക്കായി വാട്‌സ്‌ആപ്പ് ചാറ്റ് ലോക്കിന്റെ ലോക്ക് കോഡായി മാറുന്നു. ഈ ഫീച്ചറിന് പുതിയൊരു അപ്‌ഡേറ്റ് കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ വാട്‌സ്‌ആപ്പ്.

വാട്‌സ്‌ആപ്പ് ലോക്ക് ചാറ്റ് ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റ് ഫോള്‍ഡറിനായി ഇഷ്ടമുള്ള പാസ്വേഡ് തിരഞ്ഞെടുക്കാന്‍ സാധിക്കും. ഗൂഗിള്‍ പ്ലേ ബീറ്റ പ്രോഗ്രാം വഴി ലഭ്യമാകുന്ന ആന്‍ഡ്രോയിഡ് v2.23.21.9 ബീറ്റയിലാണ് ഈ ഫീച്ചര്‍ കണ്ടെത്തിയിരിക്കുന്നത്. വാട്‌സ്‌ആപ്പ് ഫീച്ചറുകള്‍ ട്രാക്ക് ചെയ്യുന്ന വാബെറ്റഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ വൈകാതെ തന്നെ ചാറ്റ് ലോക്കുകള്‍ക്കായി ഇഷ്ടമുള്ള പാസ്‌കോഡ് ഉപയോഗിക്കാനുള്ള സൌകര്യം ആപ്പില്‍ ലഭ്യമാകും. ഫോണിന്റെ പാസ്‌കോഡ് അറിയുന്ന ആളുകള്‍ക്ക് പോലും ചാറ്റ് ലോക്ക് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കില്ല. വാട്‌സ്‌ആപ്പിന്റെ സെര്‍ച്ച്‌ ബാറിലൂടെ നമുക്ക് ലോക്ക് ചെയ്ത ചാറ്റുകള്‍ ആക്സസ് ചെയ്യാനുള്ള രഹസ്യ കോഡ് നല്‍കാം. രഹസ്യ കോഡ് കോണ്‍ഫിഗര്‍ ചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് കമ്ബാനിയന്‍ ഡിവൈസുകളിലൂടെയും ലോക്ക്ഡ് ചാറ്റ്‌സ് ഫീച്ചര്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നു.

ആന്‍ഡ്രോയിഡിനുള്ള 2.23.21.9 ബീറ്റ അപ്ഡേറ്റ് വൈകാതെ തന്നെ ടെസ്റ്റര്‍മാക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ബീറ്റ അപ്‌ഡേറ്റില്‍ ലഭ്യമാക്കിയാല്‍ അധികം വൈകാതെ തന്നെ സ്റ്റേബിള്‍ അപ്‌ഡേറ്റിലൂടെ ഇത് എല്ലാവര്‍ക്കുമായി നല്‍കും. രഹസ്യ കോഡ് ക്രിയേറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചറിന്റെ പ്രിവ്യൂവും വാബൈറ്റഇന്‍ഫോയുടെ റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് എങ്ങനെയാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക എന്നത് സംബന്ധിച്ച സൂചന നല്‍കുന്ന പ്രിവ്യൂവാണ് ഇത്. ഈ പ്രിവ്യൂ അനുസരിച്ച്‌, പെട്ടെന്ന് ആക്സ് ചെയ്യാനായി വാട്‌സ്‌ആപ്പ് ഒരു വാക്കോ ലളിതമായ ഇമോജിയോ ഉപയോഗിക്കുന്നു. ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സിക്രട്ട് കോഡ് മാറ്റാനോ ഒഴിവാക്കാനോ സാധിക്കുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!