Saturday, July 27, 2024
Online Vartha
HomeTrivandrum Cityഇൻഫോസിസ് കാമ്പസിന് മുൻപിൽ സർവ്വീസ് റോഡിന്റെ ഭാഗം ഇടിഞ്ഞു താഴ്ന്നു

ഇൻഫോസിസ് കാമ്പസിന് മുൻപിൽ സർവ്വീസ് റോഡിന്റെ ഭാഗം ഇടിഞ്ഞു താഴ്ന്നു

Online Vartha
Online Vartha
Online Vartha

 

കഴക്കൂട്ടം : റോഡിൻ്റെ ഭാഗം ഇടിഞ്ഞു താഴ്ന്നതിനെ തുടർന്ന് കുളത്തൂർ ഇൻഫോസിസ് കാമ്പസിന് മുന്നിലെ സർവീസ് റോഡിൽ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. ബുധനാഴ്ച രാവിലെ 7 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. സർവ്വിസ് റോഡിൽ 30 മീറ്റർ നീളത്തിൽ വീണ്ടുകീറി 6 അടി താഴ്ചയിൽ റോഡ് ഭാഗം ഇടിഞ്ഞ് താഴുകയായിരുന്നു. ദേശീയപാതയിലെ പ്രധാന റോഡിനോട് ചേർന്ന് 7 അടിയോളം ആഴത്തിൽ നിർമ്മിച്ചിട്ടുള്ള ഓടയും പൂർണ്ണമായി തകർന്നു. മാസങ്ങൾക്ക് മുമ്പ് സർവ്വിസ് റോഡിൻ്റെ ഒരു വശത്ത് വീണ്ടുകീറി ഇടിഞ്ഞു താഴ്ന്ന് അപകടാവസ്ഥയിലായിരുന്നു. പരാതിയെ തുടർന്ന് ദേശീയപാത കരാറുകാരൻ അറ്റകുറ്റപ്പണികൾ നടത്തി. ഇടിഞ്ഞ് താഴ്ന്ന റോഡ് ഭാഗം ശാസ്ത്രീയമായി അറ്റകുറ്റപ്പണി നടത്താതെ ചല്ലി നിരത്തി ടാറിംഗ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പണികൾ നടന്ന റോഡ് ഭാഗം തകർന്നത്.സർവ്വിസ് റോഡിൽ അപകടസമയത്ത് വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!