വെഞ്ഞാറമൂട് : റോഡരുകിൽ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ബൈക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു.ബൈക്കിലുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്ക്.പിരപ്പന്‍കോട് കുതിരകുളം കളിയിലില്‍ അശ്വതി ഭവനില്‍ മധുസൂദനന്റെയും ലതാ കുമാരിയുടെയും മകന്‍ അരുണ്‍കുമാറാണ്(25)മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷൈജു പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഞായറാഴ്ച രാത്രി 12ന് എം.സി. റോഡില്‍ പിരപ്പന്‍കോട് ജംഗ്ഷന് സമീപം വച്ചായിരുന്നു അപകടം.