Tuesday, October 15, 2024
Online Vartha
HomeTrivandrum Ruralകൊല്ലത്തു പാളം മുറിച്ചു കടക്കവേ ട്രെയിൻ തട്ടി ശ്രീകാര്യം സ്വദേശിയായ യുവാവ് മരിച്ചു

കൊല്ലത്തു പാളം മുറിച്ചു കടക്കവേ ട്രെയിൻ തട്ടി ശ്രീകാര്യം സ്വദേശിയായ യുവാവ് മരിച്ചു

Online Vartha
Online Vartha
Online Vartha

ശ്രീകാര്യം : കൊല്ലത്തു പാളം മുറിച്ചു കടക്കവേ മണപ്പുറം ഫിനാൻസിലെ ജീവനക്കാരനായ ശ്രീകാര്യം സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ശ്രീകാര്യം ശ്രീകൃഷ്ണപുരത്ത് അയണിയർത്തല രാജ്ഭവനിൽ സൂരജ് (25) ആണ് മരിച്ചത്. ഒരു വർഷമായി മണപ്പുറം ഫിനാൻസിൽ തിരുവനന്തപുരത്തു ജോലിചെയ്തിരുന്ന സൂരജ് കൊല്ലത്തേക്ക് മാറിയത് അടുത്ത സമയത്താണ്. വീട്ടിലേക്കു വരുവാനായി റെയിൽവേ ട്രാക്കിലൂടെ നടക്കുമ്പോൾ ട്രെയിൻ തട്ടി ട്രാക്കിലേക്കു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.ഉടൻതന്നെ റെയിൽവേ പൊലീസ് കൊല്ലം ജില്ലാ ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലും എത്തിച്ചശേഷം അവിടെനിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിൽ. പിതാവ് രാജേന്ദ്രൻ നായർ എയർഫോഴ്‌സ് ജീവനക്കാരനാണ്. അമ്മ സുധാകുമാരി, സഹോദരൻ രാഹുൽ.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!