കഴക്കൂട്ടം : യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി. ചെമ്പഴന്തി നിർമ്മാല്യത്തിൽ നിർമ്മൽ (25) ആണ് മർദ്ദനമേറ്റത്. ഒന്നാം പ്രതിയായ യുവാവിന്റെ കുടുംബത്തെ കുറിച്ച് മോശമായി സംസാരിച്ചതാണ് മർദനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ 10 മണിയോടെ നിർമ്മലിനെ കഴക്കൂട്ടത്തേക്ക് വിളിച്ചു വരുത്തിയ ശേഷം രണ്ടു പേർ കാറിൽ കൊണ്ട് പോയി കാര്യവട്ടം കോളേജ് മൈതാനത്ത് എത്തിക്കുകയും തുടർന്ന് അവിടെ വെച്ച് മറ്റു മൂന്ന് പേരെ കൂടി വിളിച്ചു വരുത്തിയ ശേഷം നിർമ്മലിനെ ക്രൂരമായി മർദിക്കുകയായിരുന്നു.തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.