മലയിൻകീഴ് : കാരോട്ട്കോണത്ത് യുവാവിനെ കുത്തി കൊന്നു. മറ്റൊരാൾക്ക് ഗുരുതര പരിക്ക്. കാരോട്ട്കോണം സ്വദേശിയായ ശരത്( 24 )ആണ് കൊല്ലപ്പെട്ടത്. ശരത്തിൻ്റെ ബന്ധുക്കളായ അഖിലേഷ് എന്നയാൾക്ക് ഗുരുതര പരിക്കേറ്റു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 12 30 ഓടെയാണ് സംഭവം. സമീപത്തെ ദുർഗാക്ഷേത്രത്തിൽ കഴിഞ്ഞ നടന്ന ഉത്സവത്തെ സംബന്ധിച്ചാണ് മദ്യപിച്ചു.
കൊണ്ടിരുന്ന അരുൺ, അനീഷ് ,സോളമൻ ,അജി എന്നിവരും അവിടേക്ക് പിന്നീട് വന്ന രാജേഷും ചേർന്ന് തർക്കമുണ്ടായത്.സംഭവതിനിടെ രാജേഷ് ഇയാളുടെ ബന്ധുക്കളെ വിളിച്ചുവരുത്തി.ഇതിനിടെ അരുൺ കയ്യിലിരുന്ന് ബിയർ കുപ്പി പൊട്ടിച്ചു ശരത്തിൻ്റെ വയറ്റിലും അഖിലേഷിൻ്റെ നെഞ്ചിലും കുത്തി .രക്തം വാർന്ന ശരത് മരിച്ചു.