ആക്കുളം : ആക്കുളത്ത് കായലിൽ ചാടിയ യുവാവിനെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 11:30 യാണ് കായലിലേക്ക് ചാടിയത്. ചാക്ക അഗ്നിസേന നിലയത്തിലെ സേനാംഗങ്ങൾ കായലിൽ ഇറങ്ങി തിരിച്ചു നടത്തുകയും വെള്ളത്തിലെ പായലിൽ പിടിച്ചു കിടന്നിരുന്ന ആളിനെ കണ്ടെത്തുകയും മത്സ്യബന്ധനത്തിന് വന്ന ചെറുവള്ളങ്ങളുടെ സഹായത്താൽ ആളിനെ കരയ്ക്ക് എത്തിച്ചു മിത്തു ജോസഫ്(, 40), ചാക്ക അഗ്നിസേനാംഗങ്ങളായ രാജേഷ് ജി.വി, സുരേഷ് കുമാർ, ദീപു എം ജെ, ആകാശ്, സമിൻ, മുകേഷ് കുമാർ എന്നിവരുടെ ടീമാണ് പ്രവർത്തിച്ചത്.