സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ഇ ബൈക്ക് ബാറ്ററി പൊട്ടിത്തെറിച്ച് അപകടം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വലിയ പുകപടലത്തോടെയാണ് തുടങ്ങുന്നത്. മുറിയിൽ പുക നിറയുകയും പിന്നാലെ വലിയൊരു പൊട്ടിത്തെറിയുണ്ടാകുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നയാൾ ഭയന്ന് ഉറക്കെ ശബ്ദുമുണ്ടാക്കുന്നതും കേൾക്കാം.
ഇ ബൈക്ക് ബാറ്ററി വീടിനുള്ളിൽ വച്ച് ചാർജ് ചെയ്തതിനിടെയുണ്ടായ അപകടമാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിലെ വീഡിയോ ഇതിനോടകം ഒരുകോടിയിലേറെ പേർ കണ്ടു. ഇബൈക്ക് ബാറ്ററി വീട്ടിനുള്ളിൽ വച്ച് ചാർജ് ചെയ്യരുതെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്