Tuesday, November 5, 2024
Online Vartha
HomeTrivandrum Cityതിരുവനന്തപുരത്ത് വിദ്യാർത്ഥികളെ ആശങ്ക പടർത്തി ആസിഡ് ഫ്ളൈ ആക്രമണം

തിരുവനന്തപുരത്ത് വിദ്യാർത്ഥികളെ ആശങ്ക പടർത്തി ആസിഡ് ഫ്ളൈ ആക്രമണം

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: ആസിഡ് ഫ്‌ളൈ ശല്യത്തിൽ വലഞ്ഞ് തലസ്ഥാനത്തെ ഹോസ്റ്റൽ വിദ്യാർത്ഥികൾ. നിരവധി വിദ്യാർത്ഥികളാണ് ആസിഡ് ഫ്‌ളൈ ശല്യത്തിൽ വലഞ്ഞ് ചികിത്സ തേടിയത്. കാര്യവട്ടം കാമ്പസ് ലേഡീസ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ, മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ ഡിജിറ്റൽ സർവകലാശാല കാംപസ് ഹോസ്റ്റൽ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളിലാണ് ആസിഡ് ഫ്‌ളൈ ആശങ്ക പടർത്തിയത്. ബ്ലിസ്റ്റർ ബീറ്റിൽ വണ്ട് വിഭാഗത്തിൽപ്പെടുന്ന ചെറുപ്രാണികളാണ് വിദ്യാർത്ഥികളെ ആക്രമിച്ചത്…….ഇവ കടിച്ചാൽ തൊലിപുറങ്ങളിൽ ചുവന്ന തടിപ്പും, പൊള്ളലും, പാടുകളും വരുന്നു. ചില സമയങ്ങളിൽ നല്ല വേദനയും അനുഭവപ്പെട്ടേക്കാമെന്ന് ചർമ്മ വിദഗ്ദർ പറയുന്നു. ഇവയുടെ ശരീരത്തിലെ സ്രവം ശരീരത്തിൽ തട്ടുമ്പോഴാണ് പൊള്ളലേൽക്കുന്നത്. കാട് പിടിച്ചു കിടക്കുന്ന പ്രദേശങ്ങളിലാണ് ആസിഡ് ഫ്‌ളൈ വ്യാപകമായി കാണപ്പെടുന്നത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!