രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം ‘പേട്ട’യ്ക്ക് ശേഷം കാർത്തിക് സുബ്ബരാജും രജനികാന്തും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. സൂപ്പർസ്റ്റാർ തന്നെ ഒരു സിനിമയ്ക്ക് വിളിച്ചാൽ തീർച്ചയായും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുമെന്ന് സംവിധായകൻ ഒരഭിമുഖത്തിൽ പറഞ്ഞതിന് പിന്നാലെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതായുള്ള വാർത്തകളെത്തുന്നത്. രജനികാന്തിനോട് വ്യത്യസ്ത കഥകൾ പറഞ്ഞതായി വെളിപ്പെടുത്തിയത്. എന്നാൽ ഒന്നും അദ്ദേഹത്തിന് ചേരുന്ന കഥാപാത്രങ്ങളല്ലായിരുന്നു എന്നും കാർത്തിക് പറഞ്ഞു. 2019-ൽ പുറത്തിറങ്ങിയ പേട്ട ബോക്സ് ഓഫീസിൽ വലിയ ചലനമുണ്ടാക്കിയ ചിത്രമാണ്. ചിത്രം റിലീസ് ചെയ്ത് ആദ്യ ദിവസങ്ങളിൽ സമ്മിശ്ര അഭിപ്രായങ്ങളാണ് എത്തിയതെങ്കിലും പിന്നീട് പേട്ട ശ്രദ്ധിക്കപ്പെട്ടിരുന്നു