കഴക്കൂട്ടം : അമൃത എക്സ്പ്രസിന് കഴക്കൂട്ടത്ത് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു.ഞായറാഴ്ച രാത്രി 8.30ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന അമൃത എക്സ്പ്രസ് 8.45 ന് കഴക്കൂട്ടത്തും,വൈകുന്നേരം 4.10 ന് മധുര ജംക്ഷനിൽ നിന്നും തിരിച്ച് പാലക്കാട് വഴി തിങ്കളാഴ്ച വെളുപ്പിന് 3.36 ന് കഴക്കൂട്ടത്ത് എത്തിച്ചേരും. അമൃത എക്സ്പ്രസ്സ് ഉൾപ്പെടെ കഴക്കൂട്ടത്ത് സ്റ്റോപ്പുള്ള ദീർഘദൂര തീവണ്ടികൾ എല്ലാം കോട്ടയം വഴിയാണ് യാത്ര നടത്തുന്നത്. ടെക്കികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് വേണമെന്നുള്ളത്. എം.എൽ.എ കടകംപള്ളി സുരേന്ദ്രന്റേയും കഴക്കൂട്ടം റെയിൽവേ വികസന ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ ജോൺ വിനേഷ്യസിന്റെയും ഇടപെടലിനെ തുടർന്നാണ് സ്റ്റോപ്പ് അനുവദിച്ചത്.