സൂര്യഗ്രഹണം ഏപ്രിൽ എട്ടിന് നടക്കാനിരിക്കെ വിമാനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ. എല്ലാ ആഭ്യന്തര ,ഐഎഫ്ആർ ഫ്ലൈറ്റുകളും കാലതാമസം, വഴിതിരിച്ചുവിടൽ, ഷെഡ്യൂളിലെ മാറ്റങ്ങൾ എന്നിവയ്ക്കായി തയ്യാറാകണമെന്ന് എഫ്എഎ അറിയിച്ചു. ഗ്രഹണ പാതയിലെ എയർ ട്രാഫിക്കിനും എയർപോർട്ടുകൾക്കും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് എയർമാൻമാരെ അറിയിക്കുക എന്നതാണ് ലക്ഷ്യമെന്നും വാർത്താകുറിപ്പിൽ വ്യകതമാക്കി.