Saturday, July 27, 2024
Online Vartha
HomeTechകൊടും ചൂടിൽ വലഞ്ഞോ ... ? എങ്കിൽ കൂടെ കൊണ്ടുനടക്കാവുന്ന എ.സി ഉണ്ട് കേട്ടോ......

കൊടും ചൂടിൽ വലഞ്ഞോ … ? എങ്കിൽ കൂടെ കൊണ്ടുനടക്കാവുന്ന എ.സി ഉണ്ട് കേട്ടോ……

Online Vartha
Online Vartha
Online Vartha

ന്യൂഡൽഹി: കഴിഞ്ഞ കുറേ നാളുകളായി വേനല്‍ ചൂടിന്റെ കാഠിന്യം അനുഭവിക്കുന്നവരാണ് നമ്മള്‍. വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ പകല്‍ സമയം പുറത്തിറങ്ങാന്‍ പ്രയാസo. പുറത്തിറങ്ങി ജോലി ചെയ്യുന്നവർ വെന്തുരുകുകയാണ്. കുടയും വെള്ളകുപ്പിയും മുഴുവൻ സമയം കൊണ്ട് നടക്കുന്നവരാണ് ഭൂരിഭാഗംപേരും .

 

 

ഈ പ്രയാസം തിരിച്ചറിഞ്ഞ് ശരീരത്തില്‍ ധരിക്കാനാവുന്ന ഒരു എയര്‍ കണ്ടീഷണര്‍ അവതരിപ്പിച്ചിരിക്കുകയാണ് സോണി.ഇതിനൊപ്പം റിയോണ്‍ പോക്കറ്റ് ടാഗ് എന്നൊരു ഉപകരണം കൂടിയുണ്ടാവും. ഇത് ചുറ്റുപാടുമുള്ള സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് വിവരങ്ങള്‍ കഴുത്തില്‍ ധരിച്ച ഉപകരണത്തിലേക്ക് കൈമാറുകയും താപനില ക്രമീകരിക്കുകയും ചെയ്യും. ശരീരത്തിന്റേയും ചുറ്റുപാടിന്റെയും താപനില സെന്‍സറുകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ് സ്വയം പ്രവര്‍ത്തിക്കുന്ന ഉപകരണമാണിത്.

 

‘റിയോണ്‍ പോക്കറ്റ് 5’ എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തെ ‘സ്മാര്‍ട് വെയറബിള്‍ തെര്‍മോ ഡിവൈസ് കിറ്റ്’ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. കഴുത്തിന് പിറകിലാണ് ഇത് ധരിക്കുക. അഞ്ച് കൂളിങ് ലെവലുകളും നാല് വാമിങ് ലെവലുകളുമാണ് ഇതിനുള്ളത്. അതായത് ചൂടുകാലത്തും തണുപ്പുകാലത്തും ഈ ഉപകരണം ഉപയോഗപ്പെടുത്താനാവും. തിരക്കേറിയ തീവണ്ടിയാത്രയ്ക്കിടെയും, ബസ് യാത്രയ്ക്കിടെയും ഇത് ഉപയോഗിക്കാം.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!