Saturday, July 27, 2024
Online Vartha
HomeAutoപുത്തന്‍ ടയറുകളുമായി സിയറ്റ്

പുത്തന്‍ ടയറുകളുമായി സിയറ്റ്

Online Vartha
Online Vartha
Online Vartha

ഹര്‍ഷ് ഗോയങ്കയുടെ നേതൃത്വത്തിലുളള ആര്‍പിജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര ടയര്‍ നിര്‍മാതാക്കളാണ് സിയറ്റ്. 1924ല്‍ ഇറ്റലിയിലെ ടൂറിനില്‍ ആരംഭിച്ച കമ്പനി നിലവില്‍ പ്രതിവര്‍ഷം 165 ദശലക്ഷം ടയറുകളാണ് നിര്‍മിക്കുന്നത്. പാസഞ്ചര്‍ കാറുകള്‍, ടൂവീലറുകള്‍, ട്രക്ക്, ബസ് എന്നിവക്ക് സിയറ്റ് ടയറുകള്‍ നിര്‍മിക്കുന്നു. ഇപ്പോള്‍ ടൂവീലറുകള്‍ക്കുള്ള സ്റ്റീല്‍ റേഡിയല്‍ ടയറുകളായ സ്പോര്‍ട്ട്റാഡ്, ക്രോസ്റാഡ് എന്നിവയുടെ പുതിയ ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് സിയറ്റ്. ഹൈ പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകള്‍ക്കായാണ് പ്രീമിയം ശ്രേണിയിലുള്ള ഈ സ്റ്റീല്‍ റേഡിയല്‍ ടയറുകള്‍ നിര്‍മിച്ചത്. മൊത്തത്തിലുള്ള ഇരുചക്രവാഹന ടയര്‍ വിഭാഗത്തില്‍ അതിന്റെ നേതൃസ്ഥാനം വര്‍ധിപ്പിക്കാനും ബ്രാന്‍ഡിനെ പ്രീമിയമാക്കാനുമാണ് പുതിയ ടയര്‍ ലോഞ്ചുകള്‍ കൊണ്ട് സിയറ്റ് ലക്ഷ്യമിടുന്നത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!