തിരുവനന്തപുരം : വിമാനത്താവള പരിസരത്ത് ബലൂണുകൾ, പട്ടം എന്നിവ പറത്തുന്നത് നിരോധിച്ചു. സ്കൈവേർഡ് ലേസർ ബീം ലൈറ്റുകൾ, ഹൈ റൈസർ ക്രാക്കറുകൾ ഉപയോഗിക്കരുത്. അഞ്ചു കിലോമീറ്റർ ചുറ്റളവിലാണ് നിരോധനം ഉള്ളത്. സിറ്റി പൊലീസ് കമ്മിഷണറുടെതാണ് ഉത്തരവ്. വിമാന ലാൻഡിംഗ് ദിശയിലേക്ക് ലൈറ്റുകൾ മിന്നിക്കുന്നത് അപകടത്തിനിടയാക്കുമെന്ന് കണ്ടെത്തിയിരുന്നു.






