തിരുവനന്തപുരം: തിരുവന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. തിരുവനന്തപുരം നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ച് കേന്ദ്ര നേതൃത്വം തീരുമാനമെടുത്തതായാണ് വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനുള്ള ബിജെപിയുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് തിരുവനന്തപുരം.
ഇത്തവണയും കോണ്‍ഗ്രസിന് ശശി തരൂരെങ്കില്‍ നേരിടാന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇറങ്ങുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്.പാര്‍ട്ടിയുടെ അന്തിമ തീരുമാനം വരുന്നതു വരെ പ്രതികരിക്കില്ലെന്ന നിലപാടിലാണ് രാജീവ് ചന്ദ്രശേഖർ ‘തൃശൂര്‍ കഴിഞ്ഞാല്‍ ബി ജെ പി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. നേരത്തേ തന്നെ ഇവിടെ നിന്ന് ദേശീയ നേതാക്കളെ പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.