ആറ്റിങ്ങൽ : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. മുദാക്കലാണ് സംഭവം ഉണ്ടായത്. പഞ്ചായത്ത് മെമ്പര്‍ ആയ ശബരിനിവാസില്‍ ബിജുവിനാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തില്‍ ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിള വീട്ടില്‍ സജി അറസ്റ്റിലായി. പൊള്ളലേറ്റ ബിജു ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് പ്രചാരണവുമായി ബന്ധപ്പെട്ട് ആറ്റിങ്ങലിലെ ഇടത് സ്ഥാനാര്‍ത്ഥി വി ജോയിക്ക് വേണ്ടിപ്രചാരണം നടത്തുകയായിരുന്നു ബിജു അടക്കമുള്ള പ്രവര്‍ത്തകര്‍. ഈസ്റ്റര്‍ ആശംസാകാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനിടെ ബിജുവിന് നേരേക്ക് ആക്രമണമുണ്ടായത്.
ബിജു വീട്ടിലെത്തിയ സമയത്ത് സജി മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം ‘തുടര്‍ന്ന് സജി ബിജുവിനെ അസഭ്യം വിളിച്ചു. ഇതോടെ മദ്യപിച്ച് പ്രശ്നമുണ്ടാക്കരുതെന്ന് പറഞ്ഞ് തിരിഞ്ഞുനടന്ന ബിജുവിന് നേര്‍ക്ക് സജി കഞ്ഞി തിളച്ചുകൊണ്ടിരുന്ന മൺകലം എടുത്ത് എറിയുകയായിരുന്നു. ബിജു കൈകൊണ്ട് കലം തടുക്കുകയും തുടര്‍ന്ന് കലം തകര്‍ന്ന് തിളച്ച കഞ്ഞി ദേഹത്തേയ്ക്ക് വീണ് ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്യുകയായിരുന്നു.