ആറ്റിങ്ങൽ : വിദ്യാർത്ഥികൾക്കിടയിൽ തരംഗമായി ആറ്റിങ്ങലിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി വി ജോയ് . കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിവിധ ക്യാമ്പസുകളിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പസ് ജോയി എന്ന പരിപാടിക്കിടെയാണ് സ്ഥാനാർഥിയെ വിദ്യാർത്ഥികൾ ഏറ്റെടുത്തത്. സ്ഥാനാർഥിയും വിദ്യാർത്ഥികളുമായി ചൂടേറിയ ചർച്ചകളാണ് മിക്ക ക്യാമ്പസുകളിലും നടന്നത്. രാജ്യത്ത് വർദ്ധിച്ച് വരുന്ന തൊഴിലില്ലായ്മയെ കുറിച്ചുള്ള ആശങ്കയായിരുന്നു വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പങ്കുവെച്ചത്. പാർലമെൻ്റിൽ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും വേണ്ടിയുള്ള ശബ്ദമാകുമെന്ന ഉറപ്പ് നൽകി വി.ജോയി എല്ലാവരുടെയും മനസ്സ് കീഴടക്കി. വിദ്യാർത്ഥി കാലഘട്ടത്ത് നടത്തിയ സമരങ്ങളുടെ അനുഭവസമ്പത്തും വി ജോയി പങ്കുവച്ചു.കാട്ടാക്കട ക്രിസ്ത്യൻ കോളേജ്,ലൂർദ് മാതാ കോളേജ്,ഡെയിൽ വ്യൂ,സിഎസ്ഐ ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ചർച്ചകളിൽ പങ്കെടുത്തു