പോത്തൻകോട് ഗവ. യു പി എസിലെ താൽക്കാലിക ബസ് ഡ്രൈവറെ കഞ്ചാവുമായി പോലീസ് പിടികൂടി.
അയിരൂപ്പാറ സ്വദേശി സുജൻ എന്ന കുമാറാണ് പോത്തൻകോട് പോലീസിന്റെ പിടിയിലായത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികളും പോലീസ് കണ്ടെടുത്തു. താൽക്കാലിക ബസ് ഡ്രൈവറായ ഇയാൾ സ്കൂൾ സമയം കഴിഞ്ഞ ശേഷം ഓട്ടോറിക്ഷ ഓടും. ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റിന് അടിയിലായി പ്രത്യേക അറയിലാണ് കഞ്ചാവ് പൊതികൾ സൂക്ഷിച്ചിരുന്നത്.500 ഉം 300 ഉം രൂപയ്ക്ക് വിൽക്കാൻ കണക്കാക്കിയാണ് ഇയാൾ പൊതികൾ സൂക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു. രണ്ടുദിവസം മുന്നേ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതികൾ കണ്ടെത്തിയത്. പോത്തൻകോട് എസ് എച്ച് ഒ മിഥുൻ, എസ് ഐ രാജീവ് എ എസ് ഐ രാജേഷ്, എസ് സി പി ഒ ഷാൻ,
സി പി ഒ ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.