കഴക്കൂട്ടം: യുഡിഎഫിൻ്റെ കഴക്കൂട്ടം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സിഎംപി സംസ്ഥാന സെക്രട്ടറി സി പി ജോൺ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ ആർ പുരുഷോത്തമൻ നായർ അധ്യക്ഷത വഹിച്ചു. ഡോ ശശി തരൂർ എംപി,കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം വി എസ് ശിവകുമാർ, എം വിൻസൻറ് എംഎൽഎ, എൻ ശക്തൻ,മര്യാപുരം ശ്രീകുമാർ, എം എ വാഹിദ് എക്സ് എംഎൽഎ, ഡോ എസ് എസ് ലാൽ, ശ്രീധരൻ നായർ,ജ്യോതി വിജയകുമാർ, തെങ്ങുവിള നാസർ, കരിക്കകം സുരേഷ്, എൻ സുദർശനൻ, പി കെ വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.