വെഞ്ഞാറമൂട്: വലിയകട്ടയ്ക്കാൽ ചെറുക്കോട്ടുകോണം ഭദ്രകാളീ ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രക്കിടയിൽ സാമൂഹിക വിരുദ്ധരുടെ അക്രമണം. ചൊവ്വാഴ്ച ആറ് മണിയോടെയാണ് ഘോഷയാത്ര ആരംഭിച്ചത്.വലിയകട്ടയ്ക്കാൽ,മാവിൻമൂട് ജംഗ്ഷനിലൂടെ പോകുമ്പോൾ ഒരുകുട്ടം യുവാക്കൾ സ്ത്രീകളെയും,കുട്ടികളെയും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തത്. തുടർന്ന് കമ്മിറ്റി ഭാരവാഹികൾ കണ്ടാൽ അറിയുന്ന ആക്രമികൾക്കെതിരെ വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകി.