ന്യൂഡൽഹി; അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാൽ നാളെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കും. കോൺഗ്രസുമായി തനിക്ക് ഗുരുതര പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞതായും വിവരങ്ങളുണ്ട്. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും സമൂഹമാധ്യമത്തിലൂടെ പത്മജ വേണുഗോപാൽ ഇത് നിഷേധിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് പത്മജ വേണുഗോപാൽ പിന്‍വലിച്ചു. അതിന് പിന്നാലെ പത്മജ വേണുഗോപാൽ തന്‍റെ ഫേസ്ബുക്ക് ബയോയും മാറ്റി. ഇന്ത്യൻ പൊളിറ്റിഷൻ ഫ്രം കേരള എന്നാണ് പത്മജ വേണുഗോപാൽ ഫേസ്ബുക്ക് ബയോ മാറ്റിയിരിക്കുന്നത്.