തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ ശനീശ്വര വിഗ്രഹത്തിന് പിന്നാലേ ശനീശ്വരന്റെ വാഹനമായ കാക്കയുടെ വിഗ്രഹം വരുന്നു.ഈശ്വരൻമാരുടേയും ഈശ്വരനായ ശനീശ്വരന്റെ വാഹനമായ കാക്കയുടെ പതിനഞ്ചര അടി നീളമുള്ള ഏറ്റവും വലിയ വിഗ്രഹമാണ് നാളെ രാവിലെ മൈലാടിയിൽ നിന്ന് തിരിക്കുന്നത്.വൈകുന്നേരത്തോടെ പൗർണ്ണമിക്കാവിലെത്തും.കാക്കയുടെ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് പൗർണ്ണമിക്കാവ്. ശില്പി മദൻ കുമാർ നടത്തുന്ന യാത്രാനുമതി പൂജയ്ക്ക് ശേഷം ക്ഷേത്രം ഭാരവാഹികൾ വിഗ്രഹം ഏറ്റുവാങ്ങും.വൈകാതെ ശനീശ്വര വിഗ്രഹത്തിനോടൊപ്പം കാക വിഗ്രഹത്തിനും പ്രാണപ്രതിഷ്ഠ നടത്തുന്നതാണ്