വെഞ്ഞാറമൂട്: ജോലിക്കിടെ എട്ടോളം കയറ്റിറക്ക് തൊഴിലാളികൾക്ക് കടന്നിലിൻ്റെ കുത്തേറ്റു.പരിക്കേറ്റവരെ കന്യാകുളങ്ങര ആശുപത്രിയിലും മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.വെമ്പായം കൊഞ്ചിറ ചാത്തൻപാട്ട് വച്ചാണ് സംഭവം. ഇന്ന് രാവിലെ പത്തരയോടെ പണി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിൽ സാധനങ്ങൾ ഇറക്കുകയായിരുന്ന തൊഴിലാളികൾക്ക് മേലെയാണ് കടന്നൽ കൂട് പതിച്ചത്.