Wednesday, June 18, 2025
Online Vartha
HomeMoviesആടുജീവിതത്തിൻ്റെ വ്യാജപതിപ്പ്;പരാതിയുമായി സംവിധായകൻ

ആടുജീവിതത്തിൻ്റെ വ്യാജപതിപ്പ്;പരാതിയുമായി സംവിധായകൻ

Online Vartha

കൊച്ചി : കഴിഞ്ഞ ദിവസം തിയ്യേറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നതിനെതിരെ പരാതി. ചിത്രത്തിന്റെ സംവിധായകൻ ബ്ലെസിയാണ് പൊലീസിൽ പരാതി നൽകിയത്.  ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലും, സൈബർ പൊലീസ് സ്റ്റേഷനിലുമാണ് പരാതി നൽകിയത്. മൊബൈൽ സ്ക്രീൻഷോട്ടും വ്യാജ പതിപ്പ് ചിത്രീകരിച്ച ആളുടെ ഓഡിയോയും സഹിതമാണ് പരാതി നൽകിയത്. പ്രേക്ഷക പ്രീതിയിൽ തിയ്യേറ്ററിൽ കുതിപ്പ് തുടരുന്നതിനിടെയാണ് ഇന്റർനെറ്റിൽ ചിത്രത്തിന്റെ വ്യാജൻ ഇറങ്ങിയത്. കാനഡയിൽ നിന്നാണ് വ്യാജപതിപ്പ് അപ്ലോഡ് ചെയ്തിട്ടുളളത്. ഐപിടിവി എന്ന പേരിൽ ലഭിക്കുന്ന ചാനലുകളിലൂടെയും പതിപ്പ് പ്രചരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!