Tuesday, December 10, 2024
Online Vartha
HomeKeralaപ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു

Online Vartha
Online Vartha
Online Vartha

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു. 90 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇരട്ടസഹോദരനായ കെജി വിജയനൊപ്പം ചേർന്ന് കച്ചേരികൾ നടത്തിയിരുന്നു. 1986ലാണ് വിജയൻ അന്തരിച്ചത്.ആയിരത്തിലധികം ഗാനങ്ങൾക്കാണ് ഇവർ ഈണമിട്ടത്. ചലച്ചിത്ര ഗാനങ്ങൾ ഉൾപ്പെടെ ഭക്തിഗാനങ്ങൾക്കും ഈണമിട്ടു. 1965ൽ പുറത്തിറങ്ങിയ നക്ഷത്രദീപങ്ങൾ തിളങ്ങി ആയ സിനിമയാണ്.2019 ല്‍ രാജ്യം പത്മശ്രീ നല്‍കി കെ.ജി. ജയനെ ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ചലച്ചിത്ര താരം മനോജ് കെ ജയന്‍ മകനാണ്.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!