കല്ലറ: ജോലിക്കിടെ കിണറ്റിൽ വീണയാളെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.പുതുക്കുളങ്ങര സ്വദേശി പ്രതാപനെ (55) യാണ് വെഞ്ഞാറമൂട് ഫയർ ഫോഴ്സ് രക്ഷപ്പെടുത്തിയത്. കല്ലറ കൊടിതൂക്കി കുന്നിൽ സ്വകാര്യ വ്യക്തിക്ക് പുതുതായി നിർമ്മിക്കുന്ന വീടിന്റെ ജനൽ പാളി ഉറപ്പിക്കുന്നതിനിടയിൽ രണ്ടാം നിലയിൽ നിന്നും കാൽ വഴുതി ആൾമാറയില്ലാത്ത അറുപത് അടി താഴ്ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു. തുടർന്ന് വെഞ്ഞാറമൂട് ഫയർ ഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ എസ്. സൈഫുദ്ദീൻ അതിസാഹസികമായി കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാറിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് എ .എസ് .ടി . എം സുരേന്ദ്രൻ നായർ, എസ്. ഹാഷിർ , എം.ജി.നിഷാന്ത്,എസ്.എസ് മുഹമ്മദ് സാബിത്ത്, ഹോം ഗാർഡ് പ്രഭാകരൻ നാടാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.